2016 ഏപ്രിൽ 26, ചൊവ്വാഴ്ച

Panic Syron in phone

ജനുവരി മുതല്‍ പുതിയ ഫോണുകളില്‍ അപായ ബട്ടണ്‍

ജനുവരി മുതല്‍ പുതിയ ഫോണുകളില്‍ അപായ ബട്ടണ്‍
ന്യൂഡല്‍ഹി: അടുത്ത ജനുവരി ഒന്നുമുതല്‍ ഇറങ്ങുന്ന ഫോണുകളില്‍ അപായ ബട്ടണ്‍(പാനിക്) നിര്‍ബന്ധമാക്കും. അടിയന്തിര ഘട്ടങ്ങളില്‍ സുരക്ഷയ്ക്കു വേണ്ടിയാണ് ടെലികോം മന്ത്രാലയം ഈ സംവിധാനം കൊണ്ടുവരുന്നത്. ഒരൊറ്റ ക്ലിക്കില്‍ കോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. സ്ത്രീ സുരക്ഷയുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. അപകട സമയത്ത് മൊബൈല്‍ ഫോണിലെ നിശ്ചിത ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉപഭോക്താവിന്റെ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപത്തോ സ്ഥലവിവരമടക്കം അടങ്ങുന്ന സന്ദേശം നല്‍കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇതിനു പുറമെ ജി.പി.എസ് സംവിധാനവും എല്ലാ ഫോണുകളിലും നിര്‍ബന്ധമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ