2019 ഫെബ്രുവരി 6, ബുധനാഴ്‌ച

Status text ഫോർവേഡ് ചെയ്യാം



സ്റ്റാറ്റസ് text ആർക്കേലും അയച്ചു കൊടുക്കണേൽ ചുമ്മാ നമ്മുടെ സ്റ്റാറ്റസ് സെക്ഷനിൽ പോയി ഉദ്ദേശിക്കുന്ന സ്റ്റാറ്റസ് text ന്റെ select ചെയ്തു ഫോർവേഡ് ബട്ടൺ ക്ലിക്ക് ചെയ്തു അയച്ചാൽ മതി.

2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

വാട്സാപ്പിലെ Click to chat

Click to chat ഓപ്ഷൻ വാട്സാപ്പിൽ വന്നിട്ട് കുറച്ചു നാളുകളായി. എങ്കിലും ചിലർക്കെങ്കിലും എന്താണ് അത്, അല്ലെങ്കിൽ എങ്ങനെയാണു അത് ഉപയോഗിക്കുക എന്ന് അറിയാത്തവർ ഉണ്ട്. അവർക്കായി ചെറിയ ടിപ്സ്.

മുമ്പ് വാട്സാപ്പിൽ ഒരാൾക്ക് മെസ്സേജ് അയക്കണമെങ്കിൽ contact നമ്പർ save ചെയ്യാതെ പറ്റില്ലായിരുന്നു. എന്നാൽ അതിനു പരിഹാരമായി വാട്സ്ആപ്പ് പുതുതായി കൊണ്ട് വന്നതാണ് Click to chat.

അങ്ങനെ മെസ്സേജ് ചെയ്യേണ്ട രീതി.

താഴെ കൊടുത്തിട്ടുള്ള links എവിടെയെങ്കിലും ടൈപ്പ് ചെയ്തു വെച്ചിട്ട് അതിൽ click ചെയ്താൽ direct ആ വ്യക്തിയുടെ വാട്സാപ്പിലെക്കു പോകുന്നതാണ്.

https://wa.me/country code whatsapp number.

ബാക്കി കൂടെ വായിക്കുമ്പോൾ എല്ലാം മനസ്സിലാകും.

1. നേരിട്ട് ആ കോണ്ടാക്ടിൽ പോകും. മെസ്സേജ് നമുക്ക് ടൈപ്പ് ചെയ്തു അയച്ചു തുടങ്ങാം.

https://wa.me/919633568241



2. ക്ലിക്ക് ചെയ്തു പോകുമ്പോൾ, ആദ്യം തന്നെ ഒരു മെസ്സേജ് ടൈപ്പ് ചെയ്തു വെച്ചേക്കുന്ന രീതി.

https://wa.me/919633568241?text=Hello

ഒരു വാക്യം തന്നെ അയക്കണം എന്നുണ്ടെങ്കിൽ...

https://wa.me/919633568241?text=How%20are%20you



വാട്സ്ആപ്പ് ഇല്ലാത്ത നമ്പർ ആണെങ്കിൽ താഴെ കാണുന്ന പോലെ error മെസ്സേജ് കാണിക്കും.



NB: ഇതിൽ ഉദാഹരണമായി കൊടുത്തിട്ടുള്ളത് എന്റെ നമ്പർ ആണ്. ഏതു രാജ്യത്തെ നമ്പറും കൊടുക്കാം. ശ്രദ്ധിക്കേണ്ടത്, എന്റെ നമ്പർ കൊടുത്ത സ്ഥാനത്തു ആദ്യം ഉള്ള പൂജ്യം ഒഴിവാക്കി 2 അക്ക Country കോഡ് അടിച്ചു space ഇല്ലാതെ വാട്സ്ആപ്പ് നമ്പർ എഴുതുക.


അഭിപ്രായങ്ങൾ, നിർദേശങ്ങൾ കമന്റ്‌ വഴിയോ വാട്സ്ആപ്പ് വഴിയോ അറിയിക്കണേ.

വാട്സ്ആപ്പ് നമ്പർ : 9633568241

2018 ഏപ്രിൽ 26, വ്യാഴാഴ്‌ച

വാട്സാപ്പ് status images, വീഡിയോ നമ്മുടെ ഫോണിൽ നിന്ന് തന്നെ എടുക്കാം




വാട്സ്ആപ്പ് status image, വീഡിയോ എന്നിവ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ആ status  delete ചെയ്യുന്നത് വരെ നമ്മുടെ ഫോണിൽ തന്നെ ഉണ്ടാകും. അതെടുക്കാൻ,File Manager ൽ പോയി വാട്സ്ആപ്പ് folder തുറക്കുക. അവിടെ options ൽ View hidden files എടുക്കുക. അപ്പോൾ നമുക്ക്. statuses എന്നൊരു folder കാണാം. അവിടെയുണ്ടാകും എല്ലാ status images & videos. ആവശ്യമെങ്കിൽ മറ്റു folder ലേക്ക് കോപ്പി ചെയ്തു സൂക്ഷിക്കാം. അല്ലെങ്കിൽ ആ status delete ആകുമ്പോൾ അവിടുന്ന് ഓട്ടോമാറ്റിക് delete ആകും

2018 ഫെബ്രുവരി 27, ചൊവ്വാഴ്ച

വാട്സാപ്പിൽ location share ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

നമ്മുടെ ലൊക്കേഷൻ വാട്സാപ്പിൽ share ചെയ്യാൻ പറഞ്ഞാൽ ഉടൻ ലൊക്കേഷൻ എടുക്കുന്നു. Share ചെയ്യുന്നു. താഴെയുള്ള 2 screenshots കാണുക.



ഇതിൽ accuracy 1501 metres (ഒന്നാമത്തേത്). അതായതു 1.5 km ആണ് കാണിക്കുന്നത്. അതായതു നമ്മുടെ location 1.5 km ചുറ്റും എവിടെയും ആവാം.

(ഇത് സാധാരണ 1 മുതൽ 2,3 km വരെ ആവാം)
 അതിനാൽ ഒരു 5 മുതൽ 10 second വരെ wait ചെയ്തിട്ട് നോക്കുക (രണ്ടാമത്തേത്). Accuracy 10 മുതൽ 30 metre വരെ കാണിക്കും. അതായത്  നാം നിൽക്കുന്ന യഥാർത്ഥ സ്ഥലത്തു നിന്നും 10 മുതൽ 30 metre ചുറ്റളവിൽ എവിടെയെങ്കിലും ആവാം.

ഇതാണ് യഥാർത്ഥ location. ധൃതി പിടിച്ചു ആർക്കെങ്കിലും location share ചെയ്യുന്നതിന് പകരം, അല്പം hold ചെയ്തിട്ട് നോക്കിയിട്ട് അയക്കുക.

2017 ഡിസംബർ 18, തിങ്കളാഴ്‌ച

7 മിനിറ്റ് കഴിഞ്ഞാലും നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ delete ചെയ്യാം


7 മിനിറ്റ് കഴിഞ്ഞാലും നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ delete ചെയ്യാം. എങ്ങനെയെന്നു നോക്കൂ:

1. Net/wifi OFF ആക്കുക
2. വാട്സ്ആപ്പ് recent apps ൽ നിന്നും ഒഴിവാക്കുക (RAM ക്ലിയർ ചെയ്യുക). അല്ലെങ്കിൽ force stop ചെയ്യുക.
3. സെറ്റിങ്സിൽ പോയി Date & Time automatic എന്നുള്ളത് ഒഴിവാക്കുക. എന്നിട്ട് date ഒന്നു രണ്ടു ദിവസം പിന്നിലാക്കി സെറ്റ് ചെയ്യുക.
4. ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് തുറന്നു ഇഷ്ടമുള്ള സന്ദേശങ്ങൾ കളയാം. (Delete for everyone ഓപ്ഷൻ കാണാം)

എല്ലാം കഴിഞ്ഞിട്ട് net ON ആക്കാം.
പിന്നെ Date & Time മാറ്റിയതൊക്കെ തിരിച്ചു മാറ്റാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ ലെ 😊

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


  • നിങ്ങൾ സെറ്റ് ചെയ്യുന്ന Date & Time അനുസരിച്ചുള്ളതെ എല്ലാവർക്കും വേണ്ടി delete ആവുകയുള്ളൂ. 


  • Date & Time മാറ്റുന്നത് കാരണം നിങ്ങളുടെ ഫ്രണ്ട്സിന്റെ ആദ്യമേ ഉള്ള status pics/texts പിന്നീട് കാണാൻ പറ്റത്തില്ല.

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

കുറച്ചു hike tips

നിങ്ങൾ Hike messenger ഉപയോഗിക്കുന്നവരാണെങ്കിൽ ഈ ടിപ്സ് ഉപകാരപ്പെടും...

Natasha എന്ന hike contact എടുത്താൽ നമുക്ക് അവളോട്‌ എന്ത് സംശയങ്ങളും വേണേൽ ചോദിക്കാം. അതിൽ ഓട്ടോമേറ്റഡ് reply ലഭിക്കും.
കൂടാതെ,  TrueCaller അല്ലെങ്കിൽ മറ്റുള്ളവ ഉപയോഗിച്ച് ഫോൺ നമ്പറിന്റെ ഉടമയെ തിരയുന്നതിനു പകരം
 #caller PHONENUMBER
എഴുതി send ചെയ്താൽ മതി.

വാക്കുകളുടെ അർത്ഥം ലഭിക്കാൻ:
#dict WORD
ഉദാഹരണം:
sense എന്ന വാക്കിന്റെ അർത്ഥം വേണേൽ,
#dict sense

വിക്കിപീഡിയ വിവരങ്ങൾ ലഭിക്കാൻ:
#wiki NAME

മറ്റു ചില tips കോഡുകൾ താഴെ കാണാം:

#weather PLACE:
PLACE എന്നിടത്തു, കാലാവസ്ഥ (Temperature) അറിയേണ്ട സ്ഥലപ്പേര് കൊടുക്കുക.


#fakecall:
നിങ്ങളുടെ നമ്പറിൽ ചുമ്മാ ഒരു call ലഭിക്കാൻ, #fakecall എന്ന് അയച്ചാൽ hike നിങ്ങളെ വിളിക്കും.

#quote:
മഹത് വചനങ്ങൾ ലഭിക്കാൻ.

#book NAME:
നിങ്ങളിഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ചറിയാൻ.


ഈ tips code ഏതൊക്കെ എന്നറിയാൻ താഴെയുള്ള ഏതെങ്കിലും ഒന്ന് type ചെയ്തു അയച്ചാൽ മതി.

1. #
2. #more
3. Nudge (3 or 4 times repeatedly)



2017 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ്

നിങ്ങൾ മുമ്പ് hike messenger ഉപയോഗിച്ചിട്ടുള്ളവർ ആണെങ്കിൽ, അതിൽ ഉണ്ടായിരുന്നത് പോലോത്ത സ്റ്റാറ്റസ് അപ്ഡേറ്റ് option ഇപ്പോൾ വാട്സാപ്പിന്റെ പുതിയ updated version ലും വന്നിരിക്കുന്നു.

ഇതിനായി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തവർ ഇടത്തെ അറ്റത്തുള്ള ക്യാമറ icon ൽ ക്ലിക്ക് ചെയ്യുക. പുതിയ ഫോട്ടോ എടുക്കുക. വാട്സപ്പ് ഉപയോഗിച്ച് തന്നെ edit ചെയ്യുക. ഇപ്രകാരം വിഡിയോസും share ചെയ്യാവുന്നതാണ്. ഏതായാലും privacy കൂടെ മാറ്റുന്നത് നന്നായിരിക്കും. അല്ലെങ്കിൽ നമ്മുടെ contacts ലിസ്റ്റിൽ ഇല്ലാത്തവർക്കും ഇത് ലഭ്യമാകും.

നിങ്ങൾക്ക് വേണമെങ്കിൽ മുൻപേയുള്ള ചിത്രങ്ങളും ഇത് പോലെ പോസ്റ്റ്‌ ചെയ്യാം.
ഇത് നിങ്ങളുടെ contacts ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമായോ എല്ലാവർക്കുമായോ കാണാൻ പറ്റുന്ന രീതിയിൽ settings ചിഹ്നം ഉപയോഗിച്ച് edit ചെയ്യാവുന്നതുമാണ്.