2016 ഏപ്രിൽ 23, ശനിയാഴ്‌ച

ക്രിയോ മാര്‍ക്ക് 1 : ഗുണങ്ങളും പോരായ്മകളും

ക്രിയോ മാര്‍ക്ക് 1 : ഗുണങ്ങളും പോരായ്മകളും
ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് 1 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയിട്ട് നാളുകള്‍ കുറച്ചായേ ഉള്ളു. ബംഗളൂരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ വികസിപ്പിച്ചെടുത്ത ഫ്യുവല്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് 1 ന് 19,990 രൂപയാണ്. ഗുണങ്ങളോടൊപ്പം തന്നെ ചെറിയ ചില പോരായ്മകളും ക്രിയോ മാര്‍ക്ക് 1 നുണ്ട്.
പ്രതിമാസ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സൗകര്യം ഉള്ള ഫോണാണിത്. 5.2 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. 2കെ ഡിസ്‌പ്ലേ വളരെ മനോഹരവും അതിലെ നിറങ്ങള്‍ ആവര്‍ത്തിക്കുന്നതു പോലെ തോന്നുകയും ചെയ്യുന്നതാണ്.3ജിബി റാം, 32ജിബി റോം, മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയും സവിശേഷതയാണ്. ഫോണില്‍ 21എംപി റിയര്‍ സോണി എക്‌സ്‌മോര്‍ IMX230 ക്യാമറയില്‍ സ്പീഡ് കുറഞ്ഞ വീഡിയോ റെക്കോര്‍ഡിങ്ങ് സൗകര്യം മാത്രമേ ഉള്ളു.ഇതില്‍ ക്യാമറ 21/8എംപി ആണ് ലഭ്യമായിട്ടുള്ളത് എന്നാല്‍ ഇത് അത്ര മികച്ചത് അല്ല.
ഫിങ്കര്‍പ്രിന്റ് മാഗ്‌നെറ്റ് ഉളളതു കാരണം ഫോണില്‍ എപ്പോഴും വിരല്‍ അടയാളം ഉണ്ടായിരിക്കുന്നതാണ്.അത് ഫോണിന് അഭംഗിയാണ്.എന്നാല്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന്റെ സുരക്ഷക്കു വേണ്ടിയുളളതാണ്.ഫോണിനെ വെളളത്തില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി നല്‍കുന്ന വാട്ടര്‍ഫ്രൂഫ് റെസിസ്റ്റന്റ് കോട്ടിങ്ങ് ഈ ഫോണിന് നല്കിയിട്ടില്ല.എന്നാല്‍ റിമൂവബിള്‍ ബാറ്ററി മികച്ച ഒരു ഫീച്ചറാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ