2016 ഏപ്രിൽ 9, ശനിയാഴ്‌ച

ഐഫോണ്‍ എസ്.ഇ ഇന്ത്യയിലും

ഐഫോണ്‍ എസ്.ഇ ഇന്ത്യയിലെത്തി
ആപ്പിള്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ ഐഫോണ്‍ എസ്.ഇ, 9.7 ഇഞ്ച് ഐപാഡ് പ്രോ എന്നിവ ഇന്ത്യയിലെത്തി. കമ്പനിയുടെ ഒഫീഷ്യല്‍ റീടെയില്‍ പാട്‌നര്‍മാരില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
32 ജി.ബി, 64 ജി.ബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഐഫോണ്‍ എസ്.ഇക്ക് യഥാക്രമം Rs39000, RS49000 ആണ് വില. 30,000 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോഞ്ചിങ് കഴിഞ്ഞതിനു ശേഷം 39,000 രൂപയാക്കുകയായിരുന്നു.
4 ഇഞ്ച് സ്‌ക്രീനോടുകൂടിയെത്തുന്ന ഐഫോണ്‍ എസ്്.ഇയില്‍ ഐഫോണ്‍ 6ന് സമാനമായ 12 മെഗാപിക്‌സല്‍ കാമറയാണ് നല്‍കിയിട്ടുള്ളത്. 1.2 മെഗാപിക്‌സല്‍ വ്യക്തതയുള്ള സെല്‍ഫി ഷൂട്ടറും പ്രത്യേകതയാണ്. ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് നിറങ്ങളില്‍ ഐഫോണ്‍ എസ്.ഇ ലഭ്യമാകും.
9.7 ഇഞ്ച് ഐപാഡ് പ്രോ 32 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നീ സ്‌റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 32 ജി.ബി മോഡലിന് 49,900 രൂപയും 128 ജി.ബി മോഡലിന് 61,900 രൂപയും 256 ജി.ബി മോഡലിന് 73,900 രൂപയുമാണ് വില നല്‍കിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ