2016 ഏപ്രിൽ 5, ചൊവ്വാഴ്ച

വിവോയുടെ പുതിയ മോഡലുകള്‍

ഇതാ എത്തി വിവോയുടെ പുതിയ മോഡലുകള്‍
വിവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളായ വിവോ വി3,വി3 മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മെറ്റല്‍ ബോഡി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹൈഫൈ ഓഡിയോ എന്നീ സവിശേഷതകളുളള വിവോ വി3 യ്ക്ക് 17,980 രൂപയും വിവോ വി3 മാക്‌സിന് 23,980 രൂപയുമാണ്. ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ഇതിന്റെ കാമറ. 0.7 സെക്കന്റിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ക്യാമറയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13 എംപി പ്രെമറി ക്യാമറ, 8 എംപി മുന്‍ ക്യാമറ 2550 മെഗാഹെട്‌സ് ബാറ്ററി, എന്നീ സവിശേഷതകള്‍ ആണ് വിവോ വി3 സ്മാര്‍ട്ട് ഫോണിനുള്ളത്.
വിവോ വി3 മാക്‌സ് ഒക്ട കോര്‍ സ്്‌നാപ്ഡ്രാഗണ്‍ 652 എസ്ഒസി പ്രാപ്തിയുള്ളതാണ്. കൂടാതെ 4 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 5.5 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയുടെ കൂടെ 2.5ഡി കോര്‍ണിങ് ഗോറില്ല ഗ്ലാസ് എന്നിവയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകത. വിവോ വി3 യുടെ അതേ കാമറാ സംവിധാനം തന്നെയാണ് വിവോ വി3 മാക്‌സിനും നല്‍കിയിരിക്കുന്നത്. 3000മെഗാഹെട്‌സ് ബാറ്ററിയും ഫിങ്കര്‍പ്രിന്റ് സെന്‍സറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ