2016 മാർച്ച് 8, ചൊവ്വാഴ്ച

എന്‍റെ  പ്രിയ  സഹോദരീ -സഹോദരന്മാര്‍ / friends അറിയുവാന്‍...


ഞാനും  നിങ്ങളും  ഗൂഗിളിന്‍റെ browser ആയ  chrome ഉപയോഗിക്കുന്നവരാണല്ലോ. നമ്മുടേതല്ലാത്ത സിസ്റ്റത്തില്‍ chrome use ചെയ്യുമ്പോള്‍ നമ്മള്‍  ശ്രദ്ധിക്കാതെ  പോകുന്നതും, privacy യില്‍ പ്രശ്നം  വരുന്നതുമായ ഒരു  കാര്യം ഇനി മുതല്‍  ശ്രദ്ധിക്കുമല്ലോ...


chrome browser തുറക്കുമ്പോള്‍  ആദ്യമായി  വരുന്ന link ചിലപ്പോള്‍  ഇങ്ങനെയായിരിക്കും:


ഈ  link കാണുമ്പോഴേക്കും  നമ്മളില്‍  പലരും  gmail/mail ലേക്കുള്ള  sign in ആണെന്ന്  കരുതി വേഗം  നമ്മുടെ  username ഉം password ഉം  അടിച്ചു  enter ചെയ്യും.

സത്യത്തില്‍  അത്  chrome ലേക്കുള്ള sign in ആണ്  നടക്കുന്നത്. അപ്പോള്‍  തന്നെ,  നമ്മുടെ  സ്വന്തം സിസ്റ്റത്തില്‍  മുന്‍പ്  ഇപ്പ്രകാരം  sign in ചെയ്തത് കാരണം  സിസ്റ്റത്തിലുള്ള നമ്മുടെ  history, bookmark എന്നിവ  ഈ  സിസ്റ്റത്തില്‍  load ആവും. പിന്നീട്  നാം  ഈ  സിസ്റ്റത്തില്‍   mail മാത്രം  sign out ചെയ്തു  പോകുമ്പോള്‍  ഈ  വക  datas ഒക്കെ  അവിടെ  തന്നെ  കാണും.

ഈ  പ്രശ്നങ്ങള്‍  ഒഴിവാക്കാനുള്ള  3  രീതികള്‍ ശ്രദ്ധിയ്ക്കുക:


1. മുകളില്‍   പറഞ്ഞ  link വഴി  മറ്റുള്ള  സിസ്റ്റത്തില്‍  sign in ചെയ്യാതിരിക്കുക.

2. ഇനി  അങ്ങനെ  ചെയ്തിട്ടുണ്ടെങ്കില്‍  തന്നെ,  അത്  remove  ചെയ്യേണ്ട  method:

a) Settings ല്‍ പോയി Disconnect your Google Account എന്ന്  click  ചെയ്തു confirm (Disconnect Account ല്‍ click) ചെയ്യുക.

അല്ലെങ്കില്‍ താഴെ  പറയുന്ന  പോലെ:

b) Settings ല്‍ പോയാല്‍ People  എന്നതിന്  താഴെ  നമ്മുടെ  google account/name കാണും. അതിന്‍റെ വലതു  വശത്തുള്ള  X അടയാളത്തില്‍  click ചെയ്തു  remove confirm  ചെയ്യുക.

3. Browser ന്‍റെ top-right ല്‍ കാണിക്കുന്ന നമ്മുടെ  gmail account name ല്‍ click ചെയ്തു  switch-person എന്നത്  select  ചെയ്യുക. center ല്‍ നമ്മുടെ profile picture കാണും. profile picture ന്‍റെ top-right ല്‍ മൗസ് വെച്ച്, അവിടെ  കാണുന്ന  point ല്‍ click ചെയ്തു remove this person  എന്ന option select ചെയ്തു  account remove ചെയ്യാവുന്നതാണ്.




വാല്‍കഷ്ണം:
കുറച്ചു  ദിവസമായി എന്‍റെ  കോളേജിലെ സിസ്റ്റത്തില്‍ മൂന്നോ നാലോ പ്രാവശ്യം  എന്‍റെ  സുഹൃത്തുക്കളുടെ google account  ഇപ്പ്രകാരം sign in ചെയ്തു  sign  out  ചെയ്യാതെ  പോയത്  കണ്ടു.


NB: ഇതിന്‍റെ screenshot  വേണോങ്കില്‍ comment  വഴി  ആവശ്യപ്പെടാവുന്നതാണ്.

2 അഭിപ്രായങ്ങൾ: