2016 മാർച്ച് 18, വെള്ളിയാഴ്‌ച

വാട്‌സ്ആപ്പ് ടെക്സ്റ്റ് ഇനി ഇറ്റാലിക്, ബോള്‍ഡ് ഫോര്‍മാറ്റിലേക്കും മാറ്റാം

വാട്‌സ്ആപ്പ് ടെക്സ്റ്റ് ഇനി ഇറ്റാലിക്, ബോള്‍ഡ് ഫോര്‍മാറ്റിലേക്കും മാറ്റാം
ജനകീയത വര്‍ധിപ്പിക്കാനുള്ള വാട്‌സ്ആപ്പ് നീക്കം വീണ്ടും. ടെക്സ്റ്റുകള്‍ ബോള്‍ഡ്, ഇറ്റാലിക് ഫോര്‍മാറ്റിലേക്കു മാറ്റാനുള്ള ഒപ്ഷനാണ് പുതുതായി ഉള്‍പ്പെടുത്തിയത്. വാട്‌സ്ആപ്പിന്റെ പുതിയ 2.12.535 വേര്‍ഷനില്‍ ഈ സൗകര്യം ലഭ്യമാവും.
ഈയിടെ ഡോക്യുമെന്റ് അറ്റാച്ച് ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പുതിയ വേര്‍ഷനില്‍ ഇതിലും ചില അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് വഴി പി.ഡി.എഫ്, വേഡ് ഫയല്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനാവും. കൂടാതെ, ഷെയര്‍ ചെയ്യുമ്പോള്‍ എല്ലാ ഫയലുകളും ഓട്ടോമാറ്റിക്കായി പി.ഡി.എഫ് ഫോര്‍മാറ്റിലേക്കു മാറ്റാനുള്ള ഒപ്ഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Write texts in between _,*, ~ as follows....
Bold - *text*
Italics - _text_
Strike through - ~text~

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ