2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

വാട്സാപ്പിലെ Click to chat

Click to chat ഓപ്ഷൻ വാട്സാപ്പിൽ വന്നിട്ട് കുറച്ചു നാളുകളായി. എങ്കിലും ചിലർക്കെങ്കിലും എന്താണ് അത്, അല്ലെങ്കിൽ എങ്ങനെയാണു അത് ഉപയോഗിക്കുക എന്ന് അറിയാത്തവർ ഉണ്ട്. അവർക്കായി ചെറിയ ടിപ്സ്.

മുമ്പ് വാട്സാപ്പിൽ ഒരാൾക്ക് മെസ്സേജ് അയക്കണമെങ്കിൽ contact നമ്പർ save ചെയ്യാതെ പറ്റില്ലായിരുന്നു. എന്നാൽ അതിനു പരിഹാരമായി വാട്സ്ആപ്പ് പുതുതായി കൊണ്ട് വന്നതാണ് Click to chat.

അങ്ങനെ മെസ്സേജ് ചെയ്യേണ്ട രീതി.

താഴെ കൊടുത്തിട്ടുള്ള links എവിടെയെങ്കിലും ടൈപ്പ് ചെയ്തു വെച്ചിട്ട് അതിൽ click ചെയ്താൽ direct ആ വ്യക്തിയുടെ വാട്സാപ്പിലെക്കു പോകുന്നതാണ്.

https://wa.me/country code whatsapp number.

ബാക്കി കൂടെ വായിക്കുമ്പോൾ എല്ലാം മനസ്സിലാകും.

1. നേരിട്ട് ആ കോണ്ടാക്ടിൽ പോകും. മെസ്സേജ് നമുക്ക് ടൈപ്പ് ചെയ്തു അയച്ചു തുടങ്ങാം.

https://wa.me/919633568241



2. ക്ലിക്ക് ചെയ്തു പോകുമ്പോൾ, ആദ്യം തന്നെ ഒരു മെസ്സേജ് ടൈപ്പ് ചെയ്തു വെച്ചേക്കുന്ന രീതി.

https://wa.me/919633568241?text=Hello

ഒരു വാക്യം തന്നെ അയക്കണം എന്നുണ്ടെങ്കിൽ...

https://wa.me/919633568241?text=How%20are%20you



വാട്സ്ആപ്പ് ഇല്ലാത്ത നമ്പർ ആണെങ്കിൽ താഴെ കാണുന്ന പോലെ error മെസ്സേജ് കാണിക്കും.



NB: ഇതിൽ ഉദാഹരണമായി കൊടുത്തിട്ടുള്ളത് എന്റെ നമ്പർ ആണ്. ഏതു രാജ്യത്തെ നമ്പറും കൊടുക്കാം. ശ്രദ്ധിക്കേണ്ടത്, എന്റെ നമ്പർ കൊടുത്ത സ്ഥാനത്തു ആദ്യം ഉള്ള പൂജ്യം ഒഴിവാക്കി 2 അക്ക Country കോഡ് അടിച്ചു space ഇല്ലാതെ വാട്സ്ആപ്പ് നമ്പർ എഴുതുക.


അഭിപ്രായങ്ങൾ, നിർദേശങ്ങൾ കമന്റ്‌ വഴിയോ വാട്സ്ആപ്പ് വഴിയോ അറിയിക്കണേ.

വാട്സ്ആപ്പ് നമ്പർ : 9633568241

3 അഭിപ്രായങ്ങൾ: